2010, ഡിസംബർ 1, ബുധനാഴ്‌ച

ചെയ്യാത്തത്

തിരിച്ചുപോക്കിന്
നേരമായതോടെ
ചെയ്തപാപങ്ങളുടെ
കണക്കെടുക്കാന്‍ തുടങ്ങി, അയാള്‍.
ചെയ്യാനായി ഒരു പാപം
ബാക്കി വെച്ചിരുന്നു, അപ്പോഴും.
അങ്ങിനെയാണ്,പുണ്യം നേടാനായി
അയാള്‍ സ്വയം ചത്തുമലച്ചത്.

പൊലിമ

പൊലിപ്പിച്ചു പൊലിപ്പിച്ചു
പറഞ്ഞോരോകാര്യങ്ങള്‍
പൊലിമതന്‍ പെരുമയാല്‍
പൊലിഞ്ഞു പോയി..

പാവം

കാരണമില്ലാതൊരാളെന്‍നേര്‍ക്കു
കുതിക്കുന്നു
കയര്‍ക്കുന്നു
കലിതുള്ളി
കുരയ്ക്കുന്നതെന്തിനാണെന്നോര്‍ത്തു
ഞാന്‍
കുതിപ്പായി
കയര്‍പ്പായി
കലിതുള്ളി
കുരപ്പായനേരത്തയാളെങ്ങോ
പോയ്മറഞ്ഞു
പാവ,മെന്നീശ്വരാ...!