
വഴിയില്‍ വെളിച്ച്ചമില്ലാതാവുമ്പോള്‍
മൊഴിയില്‍ സംഗീതമില്ലാതാവുമ്പോള്‍
വരയില്‍ നിറമില്ലാതാവുമ്പോള്‍
വരിയില്‍
സര്‍ഗ്ഗ സഞ്ചാരമില്ലാതാവുമ്പോള്‍
പെരുമാറ്റത്തില്‍ നീതിയില്ലാതാവുമ്പോള്‍
സ്വയം ഒന്നുമല്ലാതാവുമ്പോള്‍
ഉറപ്പിയ്ക്കാം....
മരിയ്ക്കാന്‍ കാലമായെന്നും
അമാന്തം വേണ്ടെന്നും.
മരിയ്ക്കാന്‍ കാലമായെന്നും
അമാന്തം വേണ്ടെന്നും.