2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

മുറ്റം

'മുറ്റമെവിടെ,'
മുറ്റി നില്‍ക്കുന്നുണ്ടാ ചോദ്യം,
ഉണ്ണിയൊരു പുസ്തകത്താളിലെ
ചിത്രവും പിടിച്ചെന്‍
മുന്നിലായെത്തവേ
ഓര്‍ത്തുഞാന്‍,
കൂറ്റന്‍ വീടാനെനിക്കു
പലനിലകള്‍
നിരകളിലടുക്കി
അംബരം മുട്ടുമങ്ങനെ..
എങ്കിലും,
ഇത്തിരി മുറ്റമുമുണ്ടായിരുന്നെങ്കില്‍!
കളിച്ചിടാമവനു
*കക്കെങ്കിലും
വളര്‍ത്താമൊരു
ചെടിത്തുമ്പെങ്കിലും
നനഞ്ഞിടാം
പുതുമഴ മണ്ണില്‍
പതിക്കും മണമങ്ങനെ..
ഉത്തരമോതി ഞാന്‍
ഏറെ പാടാണൊരു
മുറ്റം തൂത്തിടാന്‍
ചെടികീടങ്ങ
ളകറ്റി, ചളിയില്ലാത്തളമാക്കിടാനുണ്ണി..
നമുക്കിപ്പോഴീ
തട്ടിന്‍ പുറത്തു കളിക്കാ
മതു, മുറ്റമാക്കിടാം
എല്ലാം മറക്കാം..
നിശയിലാകാശം
നോക്കി
നിലാവ് നുകര്‍ന്നു
നക്ഷത്രമെണ്ണാം
ഇപ്പൊഴീ
പുസ്തക
ച്ചിത്രത്തി
ലങ്കണ
ത്തൈമാവു
കണ്ടിരിക്കാം.....!



*ഒരു കളി - പണ്ടു മുറ്റത്ത് 'കക്കു'കളിക്കും , കുട്ടികള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ