
വിശാലമായ നീലാകാശത്തിനു സീമ നിര്‍ണ്ണയിക്കുക വയ്യ.
ശുഭ്ര പ്രകാരത്തെളിമയുടെ നെറുക
എവിടെയാണെന്ന് തീര്‍ച്ചപ്പെടുത്തുക വയ്യ.
സന്ധ്യാംബരത്തിന്റെ ശോണാഭ കണ്ടു മതിഭ്രമം വരുമ്പോള്‍
നിശയുടെ വ്യാപ്തി വരച്ചെടുക്കാനും വയ്യ.
ഒരാളുടെ ജീവിതം ഒരവസ്ഥയുടേതായി ചുരുങ്ങിക്കൂടാത്ത കാലത്ത്
ഒരുപാട് പേരുടെയും ഒരുപാട് അവസ്ഥകളുടേയും
പ്രോജ്വലമുഖം
സല്ക്കര്‍മ്മത്തിലധിഷ്ടിതമായ
ശുദ്ധ സംസ്കാരം കൊണ്ട് സാധിച്ചെടുക്കുക എന്നത്
പ്രയാസകരമാണ്.
മലയാളത്തിനു ബോധിച്ച സാഹിത്യശുദ്ധിയാണ്
ശ്രമകരമായ കര്മസാക്ഷ്യത്തിന്റെ പ്രതീകമാണ്
ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന എഴുത്തുകാരന്‍.
കവി , പ്രഭാഷകന്‍, ഗവേഷകന്‍, കഥാകൃത്ത്, ലേഖകന്‍ തുടങ്ങി
എന്തെന്തു മേഖലകളിലാണ് ഈ കലാസ്നേഹി
മൂന്നു പതിറ്റാണ്ടിലേറെയായി
തന്റെ സൌമ്യപ്രകൃതം പങ്കുവെച്ചു പോരുന്നത്.
രണ്ടക്ഷരം കുറിക്കുമ്പോഴേക്ക്
സ്വയം വിവാദംപടര്‍ത്തി
വിശ്വപീഠം ചമയ്ക്കുന്ന ധിക്കാരസാന്നിധ്യങ്ങളുടെയിടയില്‍
പരസഹസ്രം മാറ്റുള്ള
അക്ഷരശുദ്ധിയുടെ
നിറപ്രസരണവുമായി
മലയാള സാഹിത്യത്തിലെ
എളിമയുടെ ഈ സുകുമാരപ്രതിഭയ്ക്ക്
അമ്പതാണ്ട്
പൂര്‍ത്തിയാവുകയാണ് ഇക്കൊല്ലം.
സംഗീതത്തിലും കാവ്യാലാപനത്തിലും
ഏറെതിളക്കമുള്ള ലീലാകൃഷ്ണന്റെ
പ്രഭാഷണശൈലി ഒരിക്കല്‍ കേട്ടാല്‍
പ്രസംഗം തീരാതെ എഴുന്നേല്ക്കാനാവില്ല ആര്‍ക്കും.
അത്രക്കു പ്രിയതരമാണത്.
അത്രക്കു ഗഹനമാണത്.
അത്രതന്നെ ഗ്രാഹ്യവുമാണത്.
ഏതു വിഷയത്തിന്റെ പൂര്‍ണ്ണദര്‍ശനവും സാധിച്ചെടുക്കുന്ന
ലളിത ഭാവ പ്രകടനമാണ്
ആരിലും കൌതുകമുണര്‍ത്തുന്ന
ആ മാന്ത്രിക വന്ഗ്മയത്വം.
ഒരക്ഷരം വായിക്കുമ്പോള്‍
വായിച്ചെടുക്കുന്നത് ഒരു സംസ്കാരമാണ്.
എഴുത്തിന്റെ വിസ്തൃതി വൈവിധ്യമാര്‍ന്നതാണ്.
എന്നാല്‍ ദര്‍ശനസാധ്യമായ ദീപ്താശയങ്ങളെ
സര്‍ഗാത്മക സംവാദമാക്കി മാറ്റാന്‍ കഴിയുന്ന
അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഈ സാഹിത്യകാരന്‍.
ഇത് മലയാളത്തിന്റെ വര്‍ത്തമാനകാല ഭാഗ്യം തന്നെ.
ഈ സുകൃതത്തിനു
അമ്പത് തികയുമ്പോള്‍
അത് ഉത്തരോത്തരം
നക്ഷത്ര ശോഭയാല്‍
മലയാള സാഹിത്യകാശത്ത്
ഒരു ജ്വാലയായ്
ഒരുപാടു കാലം നിറഞ്ഞു നില്‍ക്കാന്‍
ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കയാണ് ഞാന്‍.
പ്രസംഗം തീരാതെ എഴുന്നേല്ക്കാനാവില്ല ആര്‍ക്കും.
അത്രക്കു പ്രിയതരമാണത്.
അത്രക്കു ഗഹനമാണത്.
അത്രതന്നെ ഗ്രാഹ്യവുമാണത്.
ഏതു വിഷയത്തിന്റെ പൂര്‍ണ്ണദര്‍ശനവും സാധിച്ചെടുക്കുന്ന
ലളിത ഭാവ പ്രകടനമാണ്
ആരിലും കൌതുകമുണര്‍ത്തുന്ന
ആ മാന്ത്രിക വന്ഗ്മയത്വം.
ഒരക്ഷരം വായിക്കുമ്പോള്‍
വായിച്ചെടുക്കുന്നത് ഒരു സംസ്കാരമാണ്.
എഴുത്തിന്റെ വിസ്തൃതി വൈവിധ്യമാര്‍ന്നതാണ്.
എന്നാല്‍ ദര്‍ശനസാധ്യമായ ദീപ്താശയങ്ങളെ
സര്‍ഗാത്മക സംവാദമാക്കി മാറ്റാന്‍ കഴിയുന്ന
അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഈ സാഹിത്യകാരന്‍.
ഇത് മലയാളത്തിന്റെ വര്‍ത്തമാനകാല ഭാഗ്യം തന്നെ.
ഈ സുകൃതത്തിനു
അമ്പത് തികയുമ്പോള്‍
അത് ഉത്തരോത്തരം
നക്ഷത്ര ശോഭയാല്‍
മലയാള സാഹിത്യകാശത്ത്
ഒരു ജ്വാലയായ്
ഒരുപാടു കാലം നിറഞ്ഞു നില്‍ക്കാന്‍
ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കയാണ് ഞാന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ