2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

നിറവ്

നിനച്ചിരിക്കാതെ വന്നുഭവിക്കുന്ന
ചില നന്മകളുണ്ടാവുംനമ്മുടെയൊക്കെ
ജീവിതത്തില്‍. സമൂഹത്തിലെ സുമനസ്സുകളാണവ.
അതുകൊണ്ടുതന്നെ ചില കാര്യങ്ങളെങ്കിലും
ഇങ്ങനെയാണ്.കന്മഷപൂരിതമായ
ജീവിത സാഹചര്യങ്ങളില്‍
ഇളം കാറ്റുമായി നിലാവിന്‍ തുണ്ടിന്റെ
ദീപ്ത പ്രഭ പോലെ
സ്നേഹ, സാഹോദര്യ, സമുദായ
കൂട്ടായ്മക്ക്
ഈടുറ്റ ഒരു
ചരിത്രദൌത്യംഭംഗിയായി
നിര്‍വഹിക്കാന്‍
കഴിയുകഎന്നത് മഹത്തരമാണ്.
അത്തരം അവതാരങ്ങള്‍
മഹാത്മാക്കളുമാണ്.
കാലമേറെ ആവശ്യപ്പെടുന്ന
ഒരു സമയത്ത്ഇല്ലാതെ പോയ
ഒരാണ്ടിന്‍റെഓര്‍മയില്‍എന്‍റെ
എളിയസ്മരണ, മലപ്പുറത്തുകാരാ...
(സമാധാനദൂതനായി നിറഞ്ഞു നിന്ന
ആദരണീയനായ മുഹമ്മദാലി ശിഹാബ്
തങ്ങളെക്കുറിച്ച് ഒരനുസ്മരണം.)
ശാന്തമാപ്രകാര,
മതിലേറെ
സൌമ്യമാണാകാരം
ശാന്തി തന്‍ ദൂതുമായ്‌
എന്നും നടന്നയാള്‍
ശാശ്വതപരിഹാരമേതിനും
ചൊല്ലിടും
ശാപങ്ങളൊന്നുമേ
ചൊരിയാത്ത ജീവിതം
വേദന സര്‍വ്വവും
മാറ്റിടും ചിരിതൂകി
വേദങ്ങള്‍ നേരിനായ്
മുറുകെ പുണര്‍ന്നിടും
വേഷങ്ങള്‍ ലാളിത്യ
ഭാവങ്ങളായിടും
വേവുന്ന ദു:ഖവും
വേറിട്ട്‌ തീര്‍ത്തിടും
വിഷമങ്ങളൊഴിയുമാ
ചാരത്തു ചെല്ലുകില്‍
വിധിയെ പഴിക്കാതെ
വിജയങ്ങള്‍ നേടിടും
വിങ്ങുന്ന ഹൃദയങ്ങള്‍
വായിച്ചു തീര്‍ക്കുമാ
വിടരുന്ന ചിരിയിലെ
സ്നേഹത്തുടിപ്പിനാല്‍
കാലങ്ങളെത്ര
മാറിമറിയിലും
കാലന്മാര്‍
നാട്ടിലെ സ്വൈരം കെടുത്തിലും
കാരുണ്യ ചിത്തന്‍റെ
ഓര്‍മയീനാടിന്നു
'കാണാത്ത'
ശക്തിയായ്ഉണ്മയേകും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ